Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake News

Kottayam

അ​പ​ക​ട​ത്തെക്കുറിച്ച് വ്യാ​ജവാർത്ത; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു

പൊ​ൻ​കു​ന്നം: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ ചി​റ​ക്ക​ട​വ് അ​മ്പ​ലം ക​വ​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ മി​നി​ലോ​റി​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു​വെ​ന്ന് ഒ​രു ഓ​ൺ​ലൈ​ൻ ന്യൂ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ തെ​റ്റാ​യ വാ​ർ​ത്ത. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​നാ​ൽ അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കി​ട​ന്നു​വെ​ന്നും നാ​ടി​ന് ഇ​തു നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റ​ത​ല്ലാ​തെ അ​പ​ക​ട​ത്തി​ൽ ആ​രും മ​രി​ച്ചി​രു​ന്നി​ല്ല. നാ​ടി​ന് നാ​ണ​ക്കേ​ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ൽ ചി​റ​ക്ക​ട​വ് അ​മ്പ​ലം ക​വ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ച്ചു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് സ​മീ​പ​വാ​സി​ക​ളാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന​തി​നാ​ൽ ഇ​വി​ടെ കൂ​ടി​യ​വ​ർത​ന്നെ​യാ​ണ് ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തും. പി​ന്നീ​ട് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി പാ​ലാ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

അ​പ​ക​ട​സ​മ​യ​ത്തെ​ടു​ത്ത ഫോ​ട്ടോ​യി​ൽ എ​ഐ മാ​റ്റം​വ​രു​ത്തി ചി​ല​ർ മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ക്കു​ന്ന​താ​യ ഫോ​ട്ടോ​യാ​ണ് വാ​ർ​ത്ത​യ്ക്കൊ​പ്പം ചേ​ർ​ത്ത​ത്. ചി​റ​ക്ക​ട​വ് അ​മ്പ​ലം ക​വ​ല​യി​ലെ ആ​ൾ​ക്കാ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു. തെ​റ്റാ​യ വാ​ർ​ത്ത പി​ന്നീ​ട് പേ​ജി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചു

Movies

'ദു​ബാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, ഇ​നി പോ​കാ​നാ​കാ​ത്ത വി​ധം കേ​സ്'; മ​റു​പ​ടി​യു​മാ​യി രേ​ണു സു​ധി  

ദു​ബാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും അ​വി​ടെ നി​ന്നും ക​യ​റ്റി​വി​ട്ടു​മെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് രേ​ണു സു​ധി. ത​ന്നെ​യാ​രും ദു​ബാ​യി​ൽ​നി​ന്നും ക​യ​റ്റി​വി​ട്ടി​ട്ടി​ല്ലെ​ന്നും ഏ​പ്രി​ൽ ര​ണ്ട് വ​രെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും രേ​ണു പ്ര​തി​ക​രി​ച്ചു.

‘‘എ​ന്നെ ദു​ബാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്നു. ചി​ല​രു​ടെ ത​മ്പ്‌ നെ​യി​ൽ ക​ണ്ടു, എ​ന്നെ ദു​ബാ​യി​ൽ​നി​ന്നു ക​യ​റ്റി​വി​ട്ടെ​ന്ന്, ഞാ​നി​പ്പോ​ഴും ദു​ബാ​യി​ൽ ത​ന്നെ​യാ​ണ്. ഏ​പ്രി​ൽ ര​ണ്ടാം തി​യ​തി​യെ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യു​ള്ളൂ. ര​ണ്ടാം തി​യ​തി വ​രെ ദു​ബാ​യി​ൽ പ്ര​മോ​ഷ​നു​ണ്ട്.’’​രേ​ണു സു​ധി പ​റ​ഞ്ഞു.

അ​ൽ​പ്പ​വ​സ്ത്ര​ധാ​രി​യാ​യി ന​ട​ന്ന​തി​ന് രേ​ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും ഇ​നി അ​ങ്ങോ​ട്ടേ​ക്ക് പോ​കാ​നാ​ത്ത ത​ര​ത്തി​ൽ കേ​സ് എ​ടു​ത്തെ​ന്നും ഒ​രു വ്ലോ​ഗ​ര്‍ യൂ​ട്യൂ​ബി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

ചി​ല നാ​ണം കെ​ട്ട വ്ലോ​ഗ​ർ​മാ​ർ ആ​ണ് ഇ​തു​പോ​ലു​ള​ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് രേ​ണു പ​റ​യു​ന്ന​ത്.

റെ​സ്റ്റോ ബാ​ർ ഉ​ദ്ഘാ​ട​ന​ത്തി​നു വേ​ണ്ടി ര​ണ്ട് ദി​വ​സം മു​മ്പാ​ണ് രേ​ണു സു​ധി ദു​ബാ​യി​ലെ​ത്തി​യ​ത്. റെ​സ്റ്റോ ബാ​റി​ലെ രേ​ണു​വി​ന്‍റെ ഡാ​ൻ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ്: വ്യാ​ജവാ​ർ​ത്ത​ പ്ര​ച​രി​പ്പി​ച്ചാൽ ക​ർ​ശ​ന ന​ട​പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി യു​​​ആ​​​ർ​​​എ​​​ല്ലു​​​ക​​​ൾ ഇ​​​തി​​​ന​​​കം നീ​​​ക്കംചെ​​​യ്ത​​​താ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും തെ​​​റ്റാ​​​യ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി പ്ര​​​ചാ​​​ര​​​ണം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ. മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ, ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ൻ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് സൈ​​​ബ​​​ർ വി​​​ഭാ​​​ഗം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും പോ​​​ലീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഇ​​​ത്ത​​​രം ഉ​​​ദ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത വാ​​​ർ​​​ത്ത​​​ക​​​ൾ ഫോ​​​ർ​​​വേ​​​ഡ് ചെ​​​യ്യു​​​ക​​​യോ ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​തെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ബോ​​​ധ​​​പൂ​​​ർ​​​വം നി​​​ർ​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​ത് പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം; സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ നാ​ളെ മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ ആ​രം​ഭി​ക്കു​ന്ന സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ ശ​ക്ത​മാ‍​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു.

Movies

ദി​ലീ​പ് അ​ഭി​ന​യി​ക്കു​ന്ന ഒ​റ്റ സി​നി​മ പോ​ലും വി​ജ​യി​ക്കി​ല്ല, വി​ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല; വ്യാ​ജ​വാ​ർ​ത്ത​യി​ൽ പ​രാ​തി​യു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി

ദി​ലീ​പി​ന്‍റെ സി​നി​മ​ക​ളൊ​ന്നും വി​ജ​യി​പ്പി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ പേ​രി​ൽ വ​രു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

ദി​ലീ​പ് അ​ഭി​ന​യി​ക്കു​ന്ന ഒ​റ്റ സി​നി​മ പോ​ലും വി​ജ​യി​ക്കി​ല്ല, വി​ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല എ​ന്ന വാ​ച​ക​ത്തോ​ടൊ​പ്പം ത​ന്‍റെ ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ 51 വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​നി​ക്ക് അ​ങ്ങ​നെ​യൊ​രു നീ​ക്ക​മോ ഉ​ദ്ദേ​ശ​മോ ഒ​രി​ക്ക​ലും ഇ​ല്ലെ​ന്നും ഇ​ത് ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ​രാ​തി​യു​ടെ പൂ​ർ​ണ​രൂ​പം

സ​ർ, എ​ന്‍റെ പേ​ര് ഭാ​ഗ്യ​ല​ക്ഷ്മി.

ക​ഴി​ഞ്ഞ 51 വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മ രം​ഗ​ത്ത് ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ത്സ​മ​യം മീ​ഡി​യ എ​ന്ന ഓ​ൺ​ലൈ​ൻ മീ​ഡി​യ ‘ദി​ലീ​പ് അ​ഭി​ന​യി​ക്കു​ന്ന ഒ​റ്റ സി​നി​മ പോ​ലും വി​ജ​യി​ക്കി​ല്ല വി​ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല’ എ​ന്ന വാ​ച​ക​ത്തോ​ട് കൂ​ടി എ​ന്‍റെ ഫോ​ട്ടോ​യും വെ​ച്ചു​കൊ​ണ്ട് ഒ​രു വ്യാ​ജ വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ (ഫെ​യ്സ്‌​ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം) പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടു.

അ​ങ്ങ​നെ​യൊ​രു നീ​ക്ക​മോ ഉ​ദ്ദേ​ശ​മോ ഒ​രി​ക്ക​ലും എ​നി​ക്കി​ല്ല ഞാ​ൻ ചെ​യ്യു​ക​യു​മി​ല്ല. മാ​ത്ര​മ​ല്ല യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​യ അ​ടൂ​ർ പ്ര​കാ​ശ​നെ​തി​രെ ഞാ​ൻ നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു എ​ന്ന വാ​ർ​ത്ത​യും ഇ​തേ മീ​ഡി​യ​യി​ൽ എ​ന്‍റെ പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. 

ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്‍റെ സ​ത്യ സ​ന്ധ​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തെ സ​മൂ​ഹ​ത്തി​ന് മു​ൻ​പി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യും, ദി​ലീ​പ് എ​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​നെ കൊ​ണ്ട് എ​ന്നെ തെ​റി വി​ളി​പ്പി​ക്കാ​ൻ വേ​ണ്ടി​യും മാ​ത്ര​മാ​ണ് എ​ന്ന് ഞാ​ൻ സം​ശ​യി​ക്കു​ന്നു.

ആ​യ​തി​നാ​ൽ ഇ​ത്ത​രം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ മാ​ത്രം പ്ര​ച​രി​പ്പി​ക്കു​ന്ന  ത​ത്സ​മ​യം മീ​ഡി​യ എ​ന്ന ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. എ​ന്ന്

വി​ശ്വ​സ്ത​ത​യോ​ടെ ഭാ​ഗ്യ​ല​ക്ഷ്മി

Latest News

Corehub Up